കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട് സംരംഭകർക്കായി ഫാം ബിസിനസ് സ്കൂൾ സംഘടിപ്പിച്ചു. ആറുദിവസം നീണ്ടുനിന്ന പരിശീലനപരിപാടിയിൽ 18 സംരംഭകർ പങ്കെടുത്തു. കാർഷിക മേഖലയിലെ വ്യത്യസ്ത സാങ്കേതിക വിദ്യകൾ, സംരംഭക സാധ്യതകൾ, പ്രോജക്ട് രൂപീകരണം, ലൈസൻസിംഗ്, രജിസ്ട്രേഷൻ, സംരംഭകർക്കായുള്ള സാങ്കേതിക സാമ്പത്തിക സഹായങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. നൂതന കാർഷിക ആശയങ്ങൾ ഉടലെടുക്കുന്ന ചർച്ചകൾ, സംരoഭകരുമായി സംവാദം, ഫാം സന്ദർശനം, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവ പരിശീലനത്തിൽ ഒരുക്കിയിരുന്നു.
Subject:
![](https://kvkkollam.kau.in/sites/default/files/photos/whatsapp_image_2024-03-11_at_12.35.52_bb62f0b8.jpg)
![](https://kvkkollam.kau.in/sites/default/files/photos/whatsapp_image_2024-03-11_at_12.35.50_40086410.jpg)
![](https://kvkkollam.kau.in/sites/default/files/photos/whatsapp_image_2024-03-11_at_12.35.51_fa47e916.jpg)
![](https://kvkkollam.kau.in/sites/default/files/photos/whatsapp_image_2024-03-11_at_12.35.53_0c867fb2.jpg)
![](https://kvkkollam.kau.in/sites/default/files/photos/whatsapp_image_2024-03-11_at_12.35.54_a53c652d.jpg)